• വിശേഷദിവസങ്ങളില്‍ കിരീടം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താറുണ്ടെന്നും സ്ട്രോങ് റൂമില്‍ ഫാന്‍സി ഇനത്തിലെ കിരീടം കണ്ടതാണ് വ്യാജനെന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നും പ്രസിഡന്‍റ് കെ.ജയകുമാര്‍

ശബരിമലയിലെ സ്വര്‍ണകിരീടം സന്നിധാനത്തെ സ്ട്രോങ് റൂമില്‍ സുരക്ഷിതമാണെന്നും കാണാതായിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അമിക്കസ് ക്യൂറിയുടെ പരിശോധനയില്‍ കിരീടം അദ്ദേഹം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതാണ്. വിശേഷദിവസങ്ങളില്‍ കിരീടം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താറുണ്ടെന്നും സ്ട്രോങ് റൂമില്‍ ഫാന്‍സി ഇനത്തിലെ കിരീടം കണ്ടതാണ് വ്യാജനെന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നും പ്രസിഡന്‍റ് കെ.ജയകുമാര്‍ പറഞ്ഞു. Also Read: 'ഇത് ഇവിടെ വച്ച് അവസാനിപ്പിക്കണം, കയ്യും കെട്ടി നോക്കിയിരിക്കില്ല'; ചാമക്കാലയ്ക്ക് എതിരെ ഗണേഷ്കുമാര്‍

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്നായിരുന്നു പ്രചരണം. 2012 ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിച്ച 445.78 ഗ്രാം തൂക്കമുള്ള കിരീടം കാണാനില്ലെന്നും യഥാർഥ കിരീടം മാറ്റി മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് നിലവിൽ സ്ട്രോങ് റൂമിലുള്ളതെന്നായിരുന്നു വിവരം. എന്നാല്‍ കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് തിരുവാഭരണം കമ്മിഷണറുടെ വിശദീകരണം. യഥാര്‍ഥ കിരീടവും അതേ മാതൃകയിലുള്ള ഫാന്‍സി കിരീടവും സ്ട്രോങ് റൂമിലുണ്ട്. കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും പറഞ്ഞു.

നേര്‍ച്ചയായി ലഭിക്കുന്ന മൂല്യമുള്ള സാധനങ്ങള്‍ക്കൊപ്പം സ്ട്രോങ് റൂമില്‍ ഫാന്‍സി മാതൃകയും സൂക്ഷിക്കാറുണ്ട്. കിരീടം സമര്‍പ്പിച്ചവര്‍ തന്നെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. വിശേഷദിവസങ്ങളിലും വഴിപാടുകാരന്‍ ആവശ്യപ്പെടുന്ന സമയത്തും കിരീടം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താറുണ്ട്. അരവണ പ്ലാന്‍റ് നവീകരണത്തിനായി സ്ട്രോങ് റൂമിലെ സാധനങ്ങള്‍ മാറ്റിയപ്പോള്‍ കഴിഞ്ഞദിവസവും കിരീടം കണ്ടതാണ്. കിരീടത്തിന്‍റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തിരുവാഭരണം കമ്മിഷണര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 

ENGLISH SUMMARY:

The Travancore Devaswom Board has clarified that the Sabarimala gold crown, reportedly weighing 55.72 pavan, has not gone missing and is safely kept in the strong room. Officials explained that both the original crown and a similar fancy crown are stored there, which may have caused confusion. The crown is used for special occasions and has been insured by its donors.