കുണ്ടറ കസ്റ്റഡി മര്‍ദന ആരോപണത്തില്‍ മര്‍ദനമുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മരണം ഹെപ്പറ്റൈറ്റിസ് മൂലമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്നും ചെന്നിത്തല പറഞ്ഞു.
സിയാദിന് കസ്റ്റഡിയിൽ മർദ്ദനം ഏറ്റിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ഡി ജി പി റവഡാ ചന്ദ്രശേഖർ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സിയാദിന്റെ മരണകാരണം പോലീസിന്റെ കസ്റ്റഡിയിലുള്ള മർദ്ദനമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ജൂൺ 16ന് രാത്രിയിൽ കസ്റ്റഡിയിലെടുത്ത സിയാദിനെ 17ന് രാവിലെ 8:45ന് വിട്ടയച്ചു.വിട്ടയച്ച 38 ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിക്കുന്നത്
ജൂൺ 16ന് കുണ്ടറയിൽ വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് സിയാദിനെ വിട്ടയച്ചു. സംഭവത്തില്‍ ഡ്രൈവറായിരുന്ന സിയാദിന് ബന്ധമുണ്ടായിരുന്നില്ല. കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച സിയാദിന് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായി ദിവസങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു.