എം.ഡി.എം.എ വില്‍പനയില്‍ പിടിയിലായ കോഴിക്കോട് പേരാമ്പ്രയിലെ ബി.ആര്‍.സി അധ്യാപിക കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് പേരാമ്പ്ര ബി ആർ സി പ്രൊജക്റ്റ് ഓഫീസർ ഷാജിമ. സൂംബ ക്ലാസുകൾക്ക് അടക്കം നൽകാൻ നേതൃത്വം നൽകി.കീർത്തന അറസ്റ്റിലായപ്പോൾകാവ്യയോട് സംസാരിച്ചിരുന്നുവെന്നും, ലഹരി ഇടപാടിൽ പങ്കില്ലെന്നായിരുന്നു മറുപടിയെന്നും ഷാജിമ പറഞ്ഞു. പിടിയിലായ അധ്യാപിക കാവ്യയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.