TOPICS COVERED

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗത്തെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകി. വ്യാജ പ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

സ്ക്രീൻഷോട്ട് നിർമ്മിച്ചത് ആരാണെന്ന് കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്ന വിലയിരുത്തലിലാണ് പോലീസ്. കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം കടുപ്പിച്ച് ഷാഫി പറമ്പില്‍ എം.പി..സ്ക്രീന്‍ഷോട്ട് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും തിരഞ്ഞെടുപ്പില്‍ CPM വിഷം കലക്കാന്‍ ശ്രമിച്ചെന്നും ഷാഫി പറമ്പില്‍ പറ​ഞ്ഞു.

ENGLISH SUMMARY:

Kafir screenshot case investigation is intensified by a special investigation team. The police are seeking custody of the arrested DYFI block committee member to uncover the real conspiracy behind the fake propaganda.