railway

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം പിന്‍വലിക്കാന്‍ ഡല്‍ഹിയില്‍ തുടര്‍സമരത്തിന് ഒരുങ്ങി യു‍ഡിഎഫ് എം.പിമാര്‍. റെയില്‍വേ അവഗണനയ്ക്ക് എതിരായ കൂട്ടായ സമരത്തില്‍ എല്‍ഡിഎഫും പങ്കാളികളാകണമെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി ആവശ്യപ്പെട്ടു.

തിരുവോണ ദിനത്തിലെ എം.പിമാരുടെ പാലക്കാട്ടെ സത്യാഗ്രഹം സൂചനാ സമരമായിട്ടാണ് യുഡിഎഫ് കാണുന്നത്. പാലക്കാട് റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിച്ച തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രത്തില്‍ വലിയ സമ്മര്‍ദം ആവശ്യമാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. അതിന് മുന്‍പ് കൂട്ടായ പരിശ്രമം വേണം. ഇന്ത്യാ സഖ്യ മാതൃകയില്‍ ഡല്‍ഹിയില്‍ യോജിച്ചുള്ള എം.പിമാരുടെ പ്രക്ഷോഭത്തില്‍ എല്‍ഡിഎഫും സഹകരിക്കണമെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി ആവശ്യപ്പെട്ടു. 

കര്‍ണാടക ബിജെപിയുടെ രാഷ്ട്രീയ താത്പര്യത്തെ ആ രീതിയില്‍ തന്നെ തുറന്നുകാട്ടണമെന്നാണ് പൊതുവികാരമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. വിഭജനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ യുഡിഎഫ് എം.പിമാര്‍ റെയില്‍വേ മന്ത്രിയെ കാണുമെന്ന് സൂചനകളുണ്ട്. പാലക്കാട് ഡിവിഷന്‍റെ പാതാ ദൈര്‍ഘ്യം കൂടണമെങ്കില്‍ നിലമ്പൂര്‍ – നഞ്ചന്‍കോട് പാത അടക്കമുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകണം.

ENGLISH SUMMARY:

Palakkad Railway Division's bifurcation protest is gaining momentum with UDF MPs planning further demonstrations in Delhi. They are urging LDF participation and calling for the withdrawal of the decision to prevent significant pressure on the central government.