മീനാക്ഷി നടരാജൻ നാമനിർദ്ദേശ പത്രിക തള്ളിയ നടപടിയെ വിമര്‍ശിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്. മറ്റൊരു സംസ്ഥാനത്തെ ബിജെപി സ്ഥാനാർഥിക്ക് പത്രികയിൽ തിരുത്തലുകൾ വരുത്താൻ സമയം അനുവദിക്കുകയും രേഖകൾ ഹാജരാക്കിയ ശേഷം പത്രിക സ്വീകരിക്കുകയും ചെയ്തു.

രണ്ട് സീറ്റിൽ മാത്രം വിജയിക്കാനുള്ള അംഗബലമുള്ള ബിജെപി മൂന്നാം സീറ്റിൽ വിജയം ഉറപ്പാക്കാൻ വേണ്ടിയാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ നോമിനേഷൻ തള്ളിയത്. ഇതോടെ മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് പത്രികകൾ മാത്രമായി ചുരുങ്ങുകയും അവർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ഈ നടപടിക്ക് ഇലക്ഷൻ കമ്മീഷൻ കൂട്ടുനിൽക്കുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി വലിയ ആശങ്കയിലാകുമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

ENGLISH SUMMARY:

PC Vishnu Bath criticizes the rejection of Meenakshi Natarajan's nomination, alleging a politically motivated move by the BJP to secure a third seat. He highlights a perceived double standard in nomination scrutiny compared to another state and warns of dire consequences for Indian democracy if the Election Commission is complicit.