മുഖ്യമന്ത്രിസ്ഥാനത്തേക്ക് താന്‍ പിന്തുണച്ചത് വി.ഡി. സതീശനെയായിരുന്നെന്ന് വെളിപ്പെടുത്തി കെ.മുരളീധരന്‍. ജനവികാരം കണക്കിലെടുത്തുള്ള തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. എല്ലാ പാര്‍ട്ടി നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തി. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്ന ആളാണ്രമേശ് ചെന്നിത്തല. എക്കാലത്തെയുമെന്നപോലെ ഇക്കാര്യത്തിലും ചെന്നിത്തല അത് അനുസരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു