മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് നിയുക്ത അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയെന്ന് കരുതുന്നില്ല. ചര്‍ച്ചകള്‍ക്ക് ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകൂ., കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്.  നേതാക്കന്മാരാരും നേരിട്ട് വന്ന് അവകാശവാദമുന്നയിച്ച് കണ്ടില്ല. അങ്ങനെ വന്നാല്‍ പരിഹാരം കാണേണ്ടത് ഹൈക്കമാന്‍ഡാണ്. ആ തീരുമാനത്തിനൊപ്പം പാറപോലെ ഉറച്ചു നില്‍ക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ മനോരമ ന്യൂസ് ഹലോ കേരളത്തില്‍ പറഞ്ഞു.

ENGLISH SUMMARY:

Kerala CM announcement is imminent as the Congress high command is expected to make the decision within hours, according to Shanimol Usman. Usman emphasized that the Congress is a democratic party and she believes the high command's decision will be respected by all leaders.