തൃണമൂൽ കോൺഗ്രസ്  ബന്ധം ഉപേക്ഷിച്ച് പി വി അൻവർ. ദേശീയ നേതൃത്വത്തെ നിശിതമായി വിമർശിച്ചാണു അൻവർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കോൺഗ്രസുമായിട്ടുള്ള ഒരു ഐക്യവും പാടില്ല എന്ന് ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചാൽ എനിക്കെന്ത് ചെയ്യാൻ പറ്റും? ബേപ്പൂരില്‍ പിണറായിസത്തിനെതിരെയും മരുമോനസത്തിനെതിരെയുമാണ് മത്സരിച്ചത്.

എന്നെ നെഞ്ചിലേറ്റിയത് അവിടുത്തെ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മറ്റും പ്രവർത്തകരാണ്. രാപ്പകലില്ലാതെ കഠിനാധ്വാനം നടത്തിയിട്ടാണ് അവിടെ തിരഞ്ഞെടുപ്പിൽ  മുന്നോട്ട് പോയത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അങ്ങേയറ്റത്തെ പങ്കാളിത്തം വഹിച്ച ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതതില്‍ ഏറ്റവും മുൻനിരയിൽ നിന്ന പാരമ്പര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം വെച്ചുകൊണ്ട് അളക്കുകയും തൂക്കുകയും അതനുസരിച്ച് ഞാൻ പെരുമാറുകയും ചെയ്യണം,  എന്ന് പറഞ്ഞാൽ കേരളത്തിലെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്നും പി. വി അന്‍വര്‍ വ്യക്തമാക്കി

ENGLISH SUMMARY:

PV Anwar has announced his resignation from the Trinamool Congress, citing strong criticism of the party's national leadership. He explained that his decision stems from the party's stance against aligning with the Indian National Congress, a party he feels is crucial for Kerala's political progress.