ബംഗാളിലെ കൂറുമാറ്റങ്ങള്‍ക്കിടെ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പ്രകീര്‍ത്തിച്ച് മഹുവ മൊയ്ത്ര എം.പി. വ്യത്യസ്ത രാഷ്ട്രീയ വഴിയിലായിട്ടും സുവേന്ദുവുമായി വൈകാരിക അടുപ്പുമുണ്ടെന്നാണ് മഹുവ ബിസിസി അഭിമുഖത്തില്‍ പറഞ്ഞത്. മമത പക്ഷത്ത് നില്‍ക്കുന്ന പ്രമുഖ നേതാക്കളിലൊരാളാണ് മഹുവ.
'വ്യക്തിപരമായി എനിക്ക് സുവേന്ദു അധികാരിയുമായി നല്ല ബന്ധമാണ്. ഞങ്ങളൊന്നിച്ച് ടിഎംസിയിലുണ്ടായ കാലത്ത് അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. 2014 ല്‍ പ്രതീക്ഷിച്ചിരുന്ന ലോക്സഭാ സീറ്റ് നഷ്ടമായി. ആ രാത്രി മുഴുവന്‍ കരഞ്ഞു. ഈ സമയത്ത് സുവേന്ദുവാണ് എന്നെ ആശ്വസിപ്പിച്ചത്. 2016 ല്‍ കരിംപുരില്‍ നിന്നും ബംഗാള്‍ നിയമസഭയിലേക്ക് ആദ്യം മത്സരിച്ച സമയം ഒരു മുതിര്‍ന്ന നേതാവും തനിക്കുവേണ്ടി പ്രചാരണത്തിന് എത്തിയിരുന്നില്ല. സുവേന്ദു അധികാരിയാണ് ആദ്യ റാലിക്കെത്തിയത്', എന്നിങ്ങനെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ പറ്റി മഹുവ പറഞ്ഞത്'.
ഇപ്പോൾ സുവേന്ദുവുമായി ഇടയ്ക്കിടെ സംസാരിക്കാറില്ലെന്നും വ്യക്തിപരമായ ബന്ധങ്ങൾ പാർട്ടി പരിധികൾക്കപ്പുറമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.2020 തില്‍ മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ വിമതപക്ഷം ചേര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതോടെ പാര്‍ട്ടിയിലും മമതയുടെ അധികാരം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 20 എംപിമാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ഈ ഘട്ടത്തില്‍ മമത പക്ഷത്തിന്‍റെ നിലപാട് പറഞ്ഞ നേതാവാണ് മഹുവ.