അഞ്ചരക്കണ്ടി കോളജ് പ്രിൻസിപ്പലിന്റെ നടപടികളിൽ ദുരൂഹത ആരോപിച്ച് നിതിൻ രാജിന്റെ കുടുംബം. മരണത്തിന് മുമ്പ് പ്രിൻസിപ്പലിന്റെ മുറിയിൽ നിതിൻ ക്രൂരമായ വിചാരണ നേരിട്ടെന്ന് സഹോദരി രാഖി പറഞ്ഞു. നിതിന്റെ ശരീരത്തിൽ അസ്വാഭാവികമായ മുറിവുകളുണ്ടെന്നും പ്രതികളെ ഇതുവരെ പിടികൂടാത്തതിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു.