പിണറായി ഭരണം കഴിഞ്ഞെന്നും ഭരണമാറ്റം ഉറപ്പെന്നും എ.കെ ആന്റണി. 'ഇടിമുഴക്കം പോലെ യു.ഡി.എഫ് തിരിച്ചുവരും. തുടര്‍ഭരണമെന്നു കേട്ടാല്‍ ജനം ഞെട്ടുന്ന അവസ്ഥയായി. പിണറായി വീണ്ടും വന്നാല്‍ കേരളം പിറകോട്ട് പോകും. സെക്രട്ടേറിയറ്റ് രാവണന്‍ കോട്ടയായെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും അവിടെ കയറാനാകുന്നില്ലെന്നും' എ.കെ.ആന്റണി പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും ഏറ്റവും പ്രിയങ്കരന്‍ കേരള മുഖ്യമന്ത്രിയാണെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു.