ഇടതുപക്ഷ സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹത്തിനിടെ അബ്ദുറഹിമാൻ രണ്ടത്താണി പാണക്കാട് എത്തി അബ്ബാസലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിംലീഗ് വിട്ട് മറ്റ് എങ്ങോട്ടും പോവില്ല എന്ന് അബ്ബാസലി ശിഹാബ് തങ്ങളെയും മുനവറലി ശിഹാബ് തങ്ങളെയും അറിയിച്ചാണ് രണ്ടത്താണി മടങ്ങിയത്. ഇതോടെ രണ്ടത്താണിയെ മത്സരിപ്പിക്കാനുള്ള ഇടതു നീക്കം പരാജയപ്പെട്ടു.