അരിയിൽ ഷുക്കൂർ വധക്കേസ് വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് മുസ്‌ലിം ലീഗ്. വിധിക്കെതിരെ അപ്പീല്‍ പോകും. സാക്ഷികളെ ഭീഷണിപ്പെടുത്തി തടഞ്ഞുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 

സിപിഎം നേതാക്കൾ കുറ്റക്കാർ അല്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി  പി.എം.എ സലാം പറഞ്ഞു. അവർക്ക് എതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയാണ് ചെയ്തത്. അവർ കുറ്റക്കാർ അല്ലാത്തത് കൊണ്ടല്ല, തെളിവുകൾക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല എന്നതാണ്. സാക്ഷികൾക്ക് നേരെ ഭീഷണി ഉണ്ടായി ഇനി രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകരുത്. അപ്പീൽ പോകേണ്ടി വരും. ആദ്യത്തെ അന്വേഷണം കുറ്റമറ്റത് ആയിരുന്നില്ല. അത് കൊണ്ടാണ് സിബിഐ അന്വേഷണം കോടതിയിൽ പോയി നേടിയെടുത്തത്. 13 പ്രതികളെ ശിക്ഷിച്ചു. ഡിവൈഎഫ്ഐ നേതാക്കളും സിപിഎം നേതാക്കളുടെ മക്കളും ആണ് പ്രതികൾ. കോടതി വിധിയിലൂടെ സിപിഎം ബന്ധം വ്യക്തമായെന്നും സലാം കൂട്ടിച്ചേര്‍ത്തു. 

നിയമപോരാട്ടം തുടരുമെന്ന് ഷൂക്കൂറിന്റെ കുടുംബം പ്രതികരിച്ചു. പൂര്‍ത്തിയായത് ആദ്യഘട്ടമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ പറഞ്ഞു. നിയോഗം വലുതാണെങ്കില്‍ പരീക്ഷണവും വലുതായിരിക്കമെന്നും സഹോദരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Also read: കേസ് രാഷ്ട്രീയപ്രേരിതമല്ല; സര്‍ക്കാരിന് അപ്പീല്‍ പോകാം; തിരുവഞ്ചൂര്‍


അരിയിൽ ഷുക്കൂർ വധക്കേസില്‍ 13 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ഏഴു പേർക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. 

18 പേരെ വെറുതെ വിട്ടു. ഒന്നും മൂന്നും പ്രതികള്‍ കൊലയില്‍ നേരിട്ട് പങ്കുള്ളവരെന്ന് കോടതി വിലയിരുത്തി. രണ്ടാം പ്രതി പി.ഗണേശനേയും അഞ്ചാം പ്രതി കെ.പ്രകാശനെയും വെറുതെവിട്ടു. ശിക്ഷയില്‍ വാദം ഇന്നുതന്നെ നടക്കും

കുറ്റക്കാരെന്ന്  കണ്ടെത്തിയ 13 പ്രതികൾ

 

ഒന്നാം പ്രതി: സുമേഷ്

മൂന്നാം പ്രതി: അനൂപ്

ഏഴാം പ്രതി: പവിത്രൻ

9-ാം പ്രതി: മനോഹരൻ

10-ാം പ്രതി: എം.വി. ദിനേശൻ

12-ാം പ്രതി: ബിജുമോൻ

14-ാം പ്രതി: ഇ.പി. രാധാകൃഷ്ണൻ

15-ാം പ്രതി: ഷിജിൻ മോഹൻ

16-ാം പ്രതി: കെ.വി. സജിത്ത്

25-ാം പ്രതി: വി.വി. മോഹനൻ

26-ാം പ്രതി: പുരുഷോത്തമൻ

27-ാം പ്രതി: പി.കെ. അജിത് കുമാർ

28-ാം പ്രതി: പി.പി. സുരേശൻ

 

 

കോടതി വെറുതെവിട്ട 18 പ്രതികള്‍

 

 

​2-ാം പ്രതി: ഗണേശൻ

 

​4-ാം പ്രതി: വിജേഷ്

 

​5-ാം പ്രതി: കെ. പ്രകാശൻ

 

​6-ാം പ്രതി: ഉമേശൻ

 

​8-ാം പ്രതി: ലതീഷ്

 

​11-ാം പ്രതി: സി.എൻ. മോഹനൻ

 

​13-ാം പ്രതി: നിതിൻ

 

​17-ാം പ്രതി: സുധാകരൻ

 

​18-ാം പ്രതി: നവീൻ

 

​19-ാം പ്രതി: ശ്യാംജിത്ത്

 

​21-ാം പ്രതി: ഷാജി

 

​22-ാം പ്രതി: പ്രകാശൻ മുതുവാനി

 

​23-ാം പ്രതി: അജയകുമാർ എൻ.പി.

 

​24-ാം പ്രതി: രാജീവൻ പി.എസ്.

 

​29-ാം പ്രതി: ബാബു

 

​30-ാം പ്രതി: യു.വി. വേണു

 

​32-ാം പ്രതി: പി. ജയരാജൻ

ENGLISH SUMMARY:

Ariyil Shukoor murder case verdict has left the Muslim League dissatisfied, prompting them to announce an upcoming legal appeal. Party leaders argue that the prosecution failed to submit sufficient evidence rather than the CPM leaders being proven innocent.