thiruvanchur-on-ariyil-shukur-verdict
  • 'ഗൂഢാലോചന പൂർണമായി തെളിയിക്കാൻ പറ്റിയില്ല എന്നല്ലേ ഉള്ളൂ, ആ ഗൂഢാലോചനയിൽ പങ്കെടുത്ത ആളുകൾ 13 പേർക്കെതിരെ ഇവിടെ ശിക്ഷ വന്നല്ലോ ബാക്കി രണ്ടുപേരെ ഒഴിവാക്കിയത് കോടതിയുടെ നിഗമനമാണ്'

അരിയില്‍ ഷുക്കൂര്‍ വധക്കേസ് രാഷ്ട്രീയപ്രേരിതമല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പതിനെട്ട് പ്രതികളെ വെറുതേ വിട്ടതില്‍ സര്‍ക്കാരിന് അപ്പീല്‍ പോകാം. കോടതിയുടെ നിഗമനത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ അപ്പീലിനെ കുറിച്ച് പ്രോസിക്യൂഷനാണ് പറയേണ്ടത്. അതുവരെ കാത്തിരിക്കേണ്ടി വരും.  അന്നത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്തി, ആ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ആ പ്രതികളുടെ പേരില്‍ കേസെടുത്ത് കോടതി അതില്‍ വിധി പുറപ്പെടുവിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അഭിപ്രായവ്യത്യാസമുള്ളവര്‍ അപ്പീല്‍ പോകണമെന്നും രാഷ്ട്രീയപ്രേരിതമായിരുന്നു കേസ് എന്ന വാദം തള്ളി അദ്ദേഹം പറഞ്ഞു. 

വിധിപ്പകര്‍പ്പ് വരുമ്പോള്‍ കൂടുതല്‍ വിവരം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഗൂഢാലോചന പൂർണമായി തെളിയിക്കാൻ പറ്റിയില്ല എന്നല്ലേ ഉള്ളൂ, ആ ഗൂഢാലോചനയിൽ പങ്കെടുത്ത ആളുകൾ 13 പേർക്കെതിരെ ഇവിടെ ശിക്ഷ വന്നല്ലോ ബാക്കി രണ്ടുപേരെ ഒഴിവാക്കിയത് കോടതിയുടെ നിഗമനമാണ്'. അതിനെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ ആവര്‍ത്തിച്ചു. കേസെടുത്തപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി.

അതേസമയം വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും അപ്പീല്‍ നല്‍കുമെന്നും മുസ്​ലിം ലീഗ് പ്രതികരിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്തി തടഞ്ഞുവെന്നും ഗൂഢാലോചനക്കാരെ വെറുതേ വിട്ടതില്‍ അപ്പീല്‍ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജനെയും സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിനെയും എം.വി.ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്തിനെയും  ഗണേഷിനെയും സിബിഐ സ്പെഷല്‍ കോടതി വെറുതേവിട്ടിരുന്നു.  തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി.ജയരാജനും ടി.വി.രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് ഷുക്കൂറിന്‍റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം.

ENGLISH SUMMARY:

Former Kerala Home Minister Thiruvanchoor Radhakrishnan has rejected allegations that the Arikkil Shukoor murder case was politically motivated. Reacting to the court verdict, he said the state government could appeal against the acquittal of 18 accused, but the prosecution should decide on the next legal steps after examining the judgment. He maintained that the investigation was conducted based on the circumstances at the time and that the court's findings should not be questioned simply because some people disagree with them. Thiruvanchoor also pointed out that 13 accused had been convicted in connection with the conspiracy, while the court's decision to acquit others should be respected