മലപ്പുറത്ത് പോക്സോ കേസിൽ പ്രാദേശിക യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. 11 കാരനെ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മക്കരപ്പറമ്പ് സ്വദേശി ഇസ്മായിൽ പിടിയിലായത്. മക്കരപ്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റാണ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതി 11 വയസുകാരനായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് ഇസ്മായിലിനു എതിരെയുള്ള കേസ്. കുട്ടി എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ കാണിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ നൽകിയ പരാതി പ്രകാരമാണ് മങ്കട പൊലീസ് കേസെടുത്തത്.
പൊലീസ് അന്വേഷണത്തോടെ ഇയാള്‍ മുങ്ങിയെങ്കിലും ഇന്നലെ രാത്രിയോടെ മങ്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.