വി.എസ്.അച്യുതാനന്ദൻ്റെ പഴ്‌സനൽ അസിസ്‌റ്റൻ്റ് ആയിരുന്ന എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി മൽസരിച്ചേക്കും. പുതുയുഗ യാത്ര നാളെ പാലക്കാട് എത്തുമ്പോൾ ജാഥയിൽ പങ്കെടുക്കുമെന്നും സൂചന. യുഡിഎഫ്പ്രവേശവുമായി ബന്ധപ്പെട്ട് കെപിസിസി നേതാക്കൾ സുരേഷുമായി ചർച്ച നടത്തി. അതേസമയം മലമ്പുഴയിൽ സ്‌ഥാനാർത്ഥി പ്രഖ്യാപനം നടത്തേണ്ടത് യുഡിഎഫാണെന്നായിരുന്നു സുരേഷിൻ്റെ പ്രതികരണം. പുതുയുഗ യാത്രയിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്, പങ്കെടുക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും സിപിഎമ്മിൽ കടുത്ത അപമാനമാണ് നേരിട്ടതെന്നും സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.