ഭരണം മാറിമാറി വരുന്നതാണ് കേരളത്തിന് നല്ലതെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍. ഇല്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. തിരുത്താന്‍ അവസരം കിട്ടണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണം. പത്തുവര്‍ഷം ഭരിച്ചത് കോണ്‍ഗ്രസാണെങ്കിലും ഇതുതന്നെ പറയുമെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകള്‍ ന്യൂനപക്ഷത്തിന്‍റെ കൂടെ നില്‍ക്കണമെന്നും ഭൂരിപക്ഷ സമുദായത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കരുതായിരുന്നു എന്നും സച്ചിദാനന്ദന്‍ തൃശൂരില്‍ പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിന്‍റെ തുടര്‍ച്ചയായി നിലപാട് വ്യക്തമാക്കുകയായിരുന്നു സച്ചിദാനന്ദന്‍