വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് യുഡിഎഫിന്റെ യാത്രയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിക്ക് വെള്ളപൂശാൻ ആണ് വി ഡി സതീശൻ യാത്ര നടത്തുന്നത്. നാലു വോട്ട് അധികം കിട്ടാൻ ലീഗ് അതിന് പിന്തുണ നൽകുന്നു. പയ്യന്നൂർ ഫണ്ട് വിവാദം പ്രാദേശിക പ്രശ്നം മാത്രമാണ്. പിജെ ജോസഫിനെ എൽഡിഎഫിലേക്ക് സ്വീകരിക്കാൻ എന്താണ് പ്രയാസം എന്നും എംവി ഗോവിന്ദൻ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

The LDF Vikasana Munnetta Jatha is underway, with CPM state secretary MV Govindan accusing the UDF of aligning with communal forces. He stated that VD Satheesan's march is an attempt to whitewash Jamaat-e-Islami, with the Muslim League offering support for political gain.