നാട് മുന്നോട്ട് പോകരുതെന്ന ഹീന ബുദ്ധിയാണ് കേരളത്തിൽ യുഡിഎഫിനും ബിജെപിക്കുമെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി സർക്കാർ കേരളത്തോട് പകപോക്കൽ രാഷ്ട്രീയം പയറ്റുമ്പോൾ കേന്ദ്രത്തിന് പിന്തുണ നൽകും വിധമുള്ള രാഷ്ട്രീയ ഇടപെടലാണ് യുഡിഎഫിന്റേത്. ഇത് നാടിന്റെ വികസനത്തോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിന് എതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന് എതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തെ ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. ധനകാര്യ കമ്മിഷൻ്റെ പണം ആരുടെയും ഔദാര്യമല്ലെന്നും അമിത് ഷായുടെ സ്വപ്നം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരും എംഎൽഎമാരും ഇടതുമുന്നണി ഘടകക്ഷി നേതാക്കളും സത്യാഗ്രഹ,സമരത്തിൽ പങ്കെടുക്കുന്നു.