രാഹുല്‍  മാങ്കൂട്ടത്തിലിനെ വീണ്ടും ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍. എല്ലാം പൊലീസ് ഉണ്ടാക്കുന്ന കള്ളക്കേസാണ്. തനിക്കെതിരെയുള്ളതും കള്ളക്കേസെന്ന് രാഹുല്‍ ഈശ്വര്‍. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ വിട്ട രാഹുൽ ഈശ്വറിനെ തിരുവനന്തപുരത്തെ ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം. 48 മണിക്കൂർ ആയി നിരാഹാരം തുടരുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് 48 മണിക്കൂറായി നിരാഹാരത്തിലുള്ള കാര്യം ഡോക്ടർമാരെ അറിയിച്ചത്. പോലീസ് സാന്നിധ്യത്തിൽ ആശുപത്രി വരാന്തയിലാണ് രാഹുലിന് ക്ഷീണം അകറ്റാനുള്ള മരുന്നുകൾ നൽകുന്നത്. 

ENGLISH SUMMARY:

Rahul Easwar is back in the news after justifying Rahul Mankootathil and alleging false police cases. He claims the case against him is also fabricated, made while being taken from Fort Hospital in Thiruvananthapuram back into police custody after his bail application was rejected.