കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ വോട്ട് വെട്ടിയതിന്‍റെ അണിയറയില്‍ ആളുണ്ടെന്ന് കെ.മുരളീധരന്‍. വൈഷ്ണയ്ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഹാജരാകാത്ത ഹര്‍ജിക്കാരന്‍റെ വാക്ക് കേട്ടാണ് നടപടിയെടുത്തത്. വോട്ടുവെട്ടലിന് പിന്നില്‍ മേയര്‍ മാത്രമാണെന്ന് കരുതുന്നില്ലെന്നും മന്ത്രി ശിവന്‍കുട്ടിയെ ഉള്‍പ്പെടെ സംശയമുണ്ട്. വി.എം. വിനുവിന്‍റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും കെ.മുരളീധരന്‍.