വാർത്താ സമ്മേളനത്തിൽ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് മനോരമ ന്യൂസിനോട് പ്രതികരിച്ച് നടി ഗൗരി കിഷൻ. ഒരു പുരുഷനോട് ഒരിക്കലും ഇങ്ങനെ ചോദ്യം ഉണ്ടാകില്ല. തന്നോട് മാപ്പ് ആവശ്യപ്പെടുന്നത് സ്ത്രീ ആയതിനാലാണ്. പരാതി നൽകി അയാൾക്ക് വേണ്ടി സമയം പാഴാക്കാൻ ഇല്ല എന്നും അവർ മനോരമ ന്യൂസിനോട് പറഞ്ഞു.