കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം മനോരമ ന്യൂസിനോട്. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ സഹായിച്ചു.വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കാൻ ഞങ്ങൾക്ക് മടിയില്ല. ഐഎന്‍എല്‍ എംഎല്‍എ ആയിരുന്നപ്പോള്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ വെൽഫെയർ പാർട്ടിയുമായി പലവട്ടം ചർച്ച നടത്തിയിട്ടുണ്ട്. പിണറായി വിജയനും കോടിയേരിയ്ക്കും ഒപ്പം താനും പല വട്ടം ചർച്ചകളിൽ  പങ്കെടുത്തു.ഇപ്പോള്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎം എന്നും പി.എം.എ സലാം വിമര്‍ശിച്ചു.

ENGLISH SUMMARY:

UDF Welfare Party alliance is discussed by Muslim League's PMA Salam, revealing past cooperation. He also alleges CPI(M)'s attempts to form an alliance with SDPI.