കോട്ടയത്ത് മുസ്‍ലിം ലീഗിന് ആധിപത്യമുളള ഏക തദ്ദേശസ്ഥാപനമായ ഈരാറ്റുപേട്ട നഗരസഭയില്‍ വാശിയേറിയ പോരാട്ടമാണ്. മുസ്‍ലിം ലീഗും സിപിഎമ്മും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും എസ്‍ഡിപിഐയും വെല്‍ഫെയര്‍പാട്ടിയും ചര്‍ച്ചയാണ്.
യുഡിഎഫ് സ്വതന്ത്ര അംഗത്തിന്‍റെയും എസ്ഡിപിഐയുടെയും പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ലീഗിനെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ എൽഡിഎഫ് ഒരിക്കല്‍ ശ്രമിച്ചതാണ്. സിപിഎം ഇപ്പോഴും എസ്ഡിപിഐ കൂട്ടുകെട്ട് ആരോപണം നേരിടുന്നു. യുഡിഎഫ് ഭരണം ഇല്ലാതാകുമെന്നും എസ്ഡിപിഐയുമായി ഒരിക്കലും ഒരു ധാരണയും ഉണ്ടായിട്ടില്ലെന്നും സിപിഎം നിലപാട്.
യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കൊടുക്കുന്ന പിന്തുണയും നഗരസഭയില്‍ ചര്‍ച്ചയാണ്. രണ്ടു സീറ്റുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. നിലവില്‍ 28 അംഗ ഭരണസമിതിയിൽ യുഡിഎഫ് 14, എൽഡിഎഫിന് ഒൻപത്, എസ്ഡിപിഐക്ക് അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.