Image: facebook.com/welfarepartykerala
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി കൂടുതല്‍ അടുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി. സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണ യുഡിഎഫ് പൂര്‍ണമായി തള്ളിപറഞ്ഞതോടെയാണ് നിലപാട് മാറ്റം. ബിജെപി ഒഴികെയുള്ള ആരുമായും പ്രാദേശിക തലത്തില്‍ കൂട്ടുകൂടാമെന്നും കഴിയുമെങ്കില്‍ എല്‍ഡിഎഫുമായി കൂടുതലിടങ്ങളില്‍ സഹകരിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ.ഷഫീഖ് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രാദേശിക ധാരണ എവിടെ, എങ്ങനെ എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ അവസാന ഘട്ടത്തിലേ മനസിലാകൂ എന്നും കെ.എ.ഷഫീഖ് പ്രതികരിച്ചു.