ശവങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് തൃശൂർ വോട്ട് വിവാദത്തില്‍ തന്നെ കുറ്റം പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്തെല്ലാം ആരോപണങ്ങളാണ് തനിക്കെതിരെ ഉണ്ടാക്കിയത്. 25 വർഷം മുമ്പ് മരിച്ചവരെ പോലും വോട്ട് ചെയ്യിച്ചു. പൂരം കലക്കി, ഗോപി ആശാനെ കലക്കി, വോട്ട് കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞവരാണ് ഇവരെന്നും സുരേഷ് ഗോപി ഇടുക്കിയില്‍ പറഞ്ഞു.