കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളിലെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചത് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഗോവിന്ദന്‍ എന്ന ആളുെട ഉടമസ്ഥതയിലുള്ള വീട‌് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം പ്രതി അനൂപ് മാലിക് ആഷാമിന്റെ ബന്ധുവാണ്.
വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. അനൂപ് 2016ലെ പുഴാതി സ്ഫോടനക്കേസിലും പ്രതിയാണ്. സമാനരീതിയിലാണ് അന്നും സ്ഫോടനമുണ്ടായത്. പ്രതി കോണ്‍ഗ്രസ് ബന്ധമുള്ളയാളെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആരോപിച്ചു.