വോട്ട് കൊള്ള ആരോപണത്തിൽ അനുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്ക് മറുപടിയുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം താരിഖ് അൻവർ. വോട്ട് തട്ടിപ്പും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കും മറച്ചുവെക്കാനുള്ള ശ്രമമാണ് ബിജെപി നേതാക്കൾ നടത്തുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര ഏജൻസികളും ശ്രദ്ധ കേന്ദ്രീകരിച്ച വയനാട് ഉപതിരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. ബിജെപി ആരോപിക്കുന്നത് പോലെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സോണിയ ഗാന്ധി അപേക്ഷിച്ചതായി അറിവില്ല. വോട്ട് കൊള്ളയ്ക്കെതിരായ പോരാട്ടം കോൺഗ്രസ് തുടരുമെന്നും താരിഖ് അൻവർ മനോരമ ന്യൂസിനോട് പറഞ്ഞു.