വിപഞ്ചികയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അമ്മ ഷൈലജ . വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്കാരം ഹിന്ദു ആചാരപ്രകാരം ദുബായില്‍ നടത്തും. സംസ്കാരം വൈകാതിരിക്കാനാണ് യുഎയില്‍ സംസ്കരിക്കണമെന്ന പിതാവ് നിതീഷ് മോഹന്റെ ആവശ്യത്തോട് വഴങ്ങിയതെന്ന് ഷൈലജ പറഞ്ഞു. വിപഞ്ചികയുടേത് ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റീ പോസ്റ്റുമോര്‍ട്ടം വേണ്ടെന്നും യുഎഇയിലെ നിയമത്തില്‍ വിശ്വാസമുണ്ടെന്നും നാട്ടിലെ നിയമപോരാട്ടം തുടരുമെന്നും ഷൈലജ പറഞ്ഞു.