ഷാര്‍ജയിലെ വിപഞ്ചികയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് നിതീഷിനെതിരെ ഉടന്‍ ലുക്ക്ഔട്ട് നോട്ടിസിറക്കും. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അഭിഭാഷകൻ അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തി കഴിഞ്ഞദിവസമാണ് സംസ്കരിച്ചത്.
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കുണ്ടറ പൊലിസാണ് വിപഞ്ചികയുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസെടുത്തത്.ശാസ്താംകൂട്ട dysp യാണ് കേസ് അന്വേഷിക്കുന്നത്. വൈകാതെ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി യേക്കും. അതിനു മുൻപ് ഭർത്താവ് നിതിഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും.കേസിൽ നിതീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും, അച്ഛൻ മൂന്നാം പ്രതിയുമാണ്. ക്രൂരമായ പീഡനമാണ് വിപഞ്ചികയേൽക്കേണ്ടി വന്നതെന്നും പരമാവധി ശിക്ഷ ഇവർക്ക് ലഭിക്കണമെന്നും അഭിഭാഷകന്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കുണ്ടറ എം. എൽ. എ, പി. സി. വിഷ്ണുനാഥ്