നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനസാധ്യത തളളാതെയായിരുന്നു അന്‍വറിന്‍റെ പ്രതികരണം. അന്‍വറിന്‍റെ നിലപാടറിയാന്‍ കാത്തിരുന്നവരോടായി ഒരു പകല്‍ കൂടി കാക്കാനാണ് തന്‍റെ തീരുമാനമെന്ന് അന്‍വര്‍ പറഞ്ഞു. യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് താന്‍ ഇങ്ങനെയാരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം അറിയിച്ചു. അന്‍വറിന്‍റെ വാക്കുകള്‍ ഇങ്ങനെ...'ഒരു പകൽ കൂടി കാത്തിരിക്കണമെന്ന് ചില യുഡിഎഫ് നേതാക്കളും സാമുദായിക നേതാക്കളും ആവശ്യപ്പെട്ടു. അതു മുഖവിലയ്ക്ക് എടുക്കുന്നു'. മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും അൻവർ വ്യക്തമാക്കി. ഇന്നത്തെ യു ഡി എഫ് നേതൃയോഗം കഴിയും വരെ കാത്തിരിക്കാനാണ് അൻവറിന്‍റെ തീരുമാനം. അതിനിടെ പതിനൊന്ന് മണിക്ക് ത്രിണമൂൽ കോൺഗ്രസിന്‍റെ പ്രവർത്തക സമിതി യോഗം മഞ്ചേരിയിൽ ചേരും. വിഡിയോ റിപ്പോര്‍ട്ട് കാണാം.