തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്റെ വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ കേസെടുത്താലും പ്രശ്നമില്ലെന്ന് എന്‍ജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സുധാകരൻ പറഞ്ഞു. സുധാകരന്‍റെ വാക്കുകള്‍ ഇങ്ങനെ..കെ.വി. ദേവദാസ് ആലപ്പുഴയിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. താൻ ആയിരുന്നു അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. ഞങ്ങൾക്ക് കിട്ടേണ്ട പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തിയിടുണ്ട്. ഒട്ടിച്ച് തന്നാൽ അറിയില്ലെന്ന് കരുതണ്ട. ഞങ്ങൾ അത് പൊട്ടിക്കും. അല്ലേൽ തരരുത്. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് കിട്ടുമ്പോൾ മറ്റാർക്കും ചെയ്യരുതെന്നും സുധാകരൻ എന്‍ജിഒ യൂണിയൻ സമ്മേളനത്തിൽ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.