പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ കണ്ട് കെ.കെ.ശൈലജ. ഇടപ്പള്ളി മങ്ങാട്ട് റോഡിലുള്ള വീട്ടിലെത്തിയ ശൈലജ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എല്ലാ പിന്തുണയും ഉറപ്പുനൽകി. അച്ഛന്‍ മരിച്ചതിന് ശേഷം ആരതി കരുത്തോടെ ഇടപെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.