വയനാട് മേപ്പാടിയില്‍ കുങ്കിയാനകളെത്തിക്കും.  മുത്തങ്ങയില്‍ നിന്ന് വിക്രമന്‍, സുരേന്ദ്രന്‍ എന്നി കുംകികളെയെത്തിക്കാന്‍ തീരുമാനം. അറുമുഖനെ കൊലപ്പെടുത്തിയ ആന കാടുകയറിയെന്ന് സംശയം.  വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസ് അല്‍പസമയത്തിനകം സ്ഥലത്തെത്തും.  കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.