വ്യവസായ സൗഹൃദ റാങ്കിങില്‍ കേരളം ഒന്നാമതെത്തിയെന്ന മന്തി പി. രാജീവിന്റെ അവകാശവാദം തെറ്റെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ. കേന്ദ്രസര്‍ക്കാര്‍ അങ്ങനെയൊരു റാങ്കിങ് ഏര്‍പ്പെടുത്തിയിട്ടില്ല. കേരളം നമ്പര്‍ വണ്‍ എന്ന് രാജീവ് സ്വയം പ്രഖ്യാപിച്ചതാണ്. സര്‍ക്കാര്‍ എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ അംഗീകരിക്കാന്‍ മടിയുള്ള ആളല്ല താനെന്നും മാത്യു കുഴല്നാടന് പറഞ്ഞു. മന്ത്രിയുടെ തെറ്റായ വിവരങ്ങള്‍ ഉദ്ധരിച്ചാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്നും കുഴല്നാടന് പറഞ്ഞു. വിഡിയോ കാണാം.