വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ വിവാദ പ്രസ്താവനയെ തിരുത്തിയും ന്യായീകരിച്ചും വനംമന്ത്രി എ.കെ ശശീന്ദ്രൻ. കാടിനുള്ളിൽ പോകുന്നത് എന്ത് തരത്തിലെന്ന് അറിയാമല്ലോ എന്ന് താൻ പറഞ്ഞിട്ടില്ലെന്നും കാട്ടിലേക്ക് കയറുന്നത് എന്തിനാണ് എന്നാണ് താൻ ചോദിച്ചതെന്നും ശശീന്ദ്രൻ വിശദീകരിച്ചു. വന്യജീവി ആക്രമണങ്ങളെല്ലാം ജനവാസമേഖലയിൽ അല്ല നടക്കുന്നത്. ആദിവാസികൾ അല്ലാത്തവർ വനത്തിനുള്ളിൽ പോകുന്നത് എന്തിനാണെന്ന് പരിശോധിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിഡിയോ കാണാം.