വടകര എംപി ഷാഫി പറമ്പിലിനെതിരെ വീണ്ടും തുറന്നടിച്ച് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. ഷാഫി എ ഗ്രൂപ്പല്ല, എ ഗ്രൂപ്പാണെങ്കില് അത് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായിരിക്കും. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുയര്ന്നപ്പോളും വളഞ്ഞ് ആക്രമിച്ചപ്പോഴും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി എന്തെങ്കിലും പറഞ്ഞാല്‍ തന്റെ ഭാവി അപകടത്തിലാകുമോ എന്ന് ഭയന്ന് തലയില്‍ മുണ്ടിട്ട് ഓടുകയായിരുന്നു ചിലരെന്നും ഉണ്ണിത്താന് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ അവസാന നാളുകളില്‍ ഉമ്മന്‍ചാണ്ടി ബെംഗളൂരുവില്‍ ചികില്‍സയില്‍ കിടക്കുമ്പോള്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ഒരു പ്രസിഡന്റിനെ വയ്ക്കാന്‍ കുറിപ്പടി അയച്ചിരുന്നെന്നും എന്നാല്‍ ആ കുറിപ്പടി ചവറ്റുകുട്ടയില്‍ ഇട്ടാണ് അടൂര്ക്കാരനെ (രാഹുല്‍ മാങ്കൂട്ടത്തില്‍) സ്ഥാനത്ത് കയറ്റിയതെന്നും ഉണ്ണിത്താന് ആരോപിച്ചു.
തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും ആശാന് (ഷാഫി പറമ്പിലിന്) വേണ്ടി നാല് ഗര്‍ഭം ഉണ്ടാക്കി വീട്ടില്‍ വിശ്രമിക്കുന്ന ആ ശിഷ്യന് ഇറങ്ങിയിരിക്കുകയാണെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
താന്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും അടിസ്ഥാനരഹിതമാണെങ്കില്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ഉണ്ണിത്താന് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെക്കുറിച്ച് ഗുരുതരമായ ഒരു ക്ലൂ തരാമെന്ന് പറഞ്ഞു. എറണാകുളത്ത് പനമ്പിള്ളി നഗറിലെ ഫ്ലാറ്റും 20–20 എന്ന നമ്പറുമാണ് ക്ലൂവെന്ന ഉണ്ണിത്താന് പറഞ്ഞു. സൈബര്‍ ആക്രമണം തുടന്ന്നാല് തിരിച്ചടിക്കുമെന്നും ഷാഫി പറമ്പിലിന് ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.