അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും കേസിൽ പ്രതികളാണ്. അതിക്രമിച്ചു കയറൽ വകുപ്പും പൊലീസ് കൂട്ടിച്ചേർത്തു.
നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിന് ഇന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേരെ പ്രതിചേർത്ത് അന്വേഷണം വ്യാപിപ്പിക്കുന്നത്. പുതിയ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് സൂചന.