gyanesh-kumar-new-case-kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പുതിയ കൈക്കൂലി പരാതിയിൽ അന്വേഷണമുണ്ടാകും. കെഎസ്‌ടിപി പദ്ധതിയുടെ എൻജിനീയർ ലീ സി ബീന്നിൽ നിന്ന് രണ്ടുകോടി കൈക്കൂലി വാങ്ങിയെന്നാണ് പരാതി. 2006 ൽ കേസെടുക്കാതെ അവസാപ്പിച്ച  അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് കണ്ടതോടെയാണ് പുതിയ പരാതിയിൽ അന്വേഷണത്തിന് തീരുമാനിച്ചത്. 

രാജ്യ തലസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോൾ  കേരളത്തിൽ അഴിമതി അന്വേഷണം. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട നീക്കമായിരുന്നു ആഭ്യന്തര മന്ത്രിയുടേത്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്‌ടിപി പദ്ധതിയിലെ അഴിമതിയിൽ പുനരന്വേഷണമായിരുന്നു ലക്ഷ്യമിട്ടത്. 2006 ൽ തുടങ്ങി കേസെടുക്കാതെ അവസാനിപ്പിച്ച അന്വേഷണത്തിൽ വീഴ്ചയില്ലന്ന് വിജിലൻസ് കണ്ടെത്തി. അതിനിടെ അന്നത്തെ കരാറുകാരൻ പുതിയ പരാതിയുമായി രംഗത്തെത്തി.

കൈക്കൂലിയുടെ സമ്മർദമാണ് എൻജിനീയറായിരുന്ന ലീ സീ ബിന്നിന്‍റെ ആത്മഹത്യക്ക് കാരണമെന്നും പരാതിയിലുണ്ട്. ഈ പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി. ഇതിൽ പുതിയ അന്വേഷണം ഉടൻ പ്രഖ്യാപിക്കും. ആത്മഹത്യയും അന്വേഷിക്കാനാണ് ആലോചന. 

ENGLISH SUMMARY:

A fresh investigation will be launched into a bribery complaint against Chief Election Commissioner Gyanesh Kumar regarding the Kerala State Transport Project (KSTP) during his tenure as PWD Secretary. The complaint alleges that Kumar accepted a bribe of ₹2 crore from project engineer Lee See Been, whose suicide was purportedly caused by the pressure for bribes. While the Vigilance department found no flaws in closing the initial 2006 probe without filing a case, a new complaint submitted by the contractor prompted the Vigilance Director to refer the matter to the government. The upcoming inquiry is expected to investigate both the bribery allegations and the circumstances surrounding the engineer's death.