private-bus-strike

പ്രിയദർശിനി പദ്ധതിയെത്തുടർന്ന് ഉപജീവന മാർഗം അടഞ്ഞുവെന്ന പരാതിയുമായി ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല നിരാഹാര സമരം. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റും വൈസ് പ്രസിഡൻ്റുമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം തുടങ്ങിയത്. തല്‍ക്കാലം സര്‍വീസ് മുടക്കിയുള്ള സമരത്തിനില്ലെന്നും നിരവധിതവണ ഗതാഗത മന്ത്രിയെ കണ്ടെങ്കിലും പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞില്ലെന്നും ബസുടമകള്‍. 

പ്രിയദർശിനി പദ്ധതി നിരവധി കുടുംബങ്ങളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് പൂർണമായും ജീവിത മാർഗം അടഞ്ഞെന്ന ബസുടമകളുടെ സങ്കടം. യാത്രക്കാർ പൂർണമായും സ്വകാര്യ ബസുകളെ ഉപേക്ഷിച്ചു. കലക്ഷൻ കുറഞ്ഞു. സർവീസുകൾ പലതും നിർത്തലാക്കി. പരിഹാര മാർഗമില്ല. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിച്ചില്ല. ഈ  സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം.

സർവീസുകൾ നിർത്തി ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന സമരമുഖത്തേക്ക് തല്‍ക്കാലമില്ലെന്ന് ഭാരവാഹികൾ. സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ജില്ലാ കേന്ദ്രങ്ങളില്‍ കൂടുതലാളുകള്‍ സമരത്തിന്‍റെ ഭാഗമാവും. 

ENGLISH SUMMARY:

Malayala Manorama Online News reports that private bus operators in Kerala have launched an indefinite hunger strike in front of the Secretariat over livelihood losses caused by the Priyadarshini scheme. The bus owners claim that declining collections and government inaction have forced them into this protest, though they have decided not to disrupt bus services for now.