brm-shafeer-financial-struggle

TOPICS COVERED

  • 35 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ സമ്പാദ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും, അതുകൊണ്ടുണ്ടായ സാമ്പത്തിക പ്രയാസങ്ങൾ കുടുംബത്തെ അലട്ടുന്നുണ്ടെന്നും കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ വ്യക്തമാക്കി.

ഭാര്യയുടെ ജോലി വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ബിആര്‍എം ഷഫീര്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ സമ്പാദ്യത്തെ പറ്റി ചിന്തിച്ചിരുന്നില്ലെന്നും അതിനാല്‍ സാമ്പത്തിക പ്രയാസമുണ്ടെന്നും ഷഫീര്‍ പറഞ്ഞു. അതുകൊണ്ട് ഭാര്യയുടെ ജോലി താങ്ങാകുമെന്ന് കരുതിയെന്നും ബിആര്‍എം ഷഫീര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതുവരെ സ്വാധീനം ഉപയോഗിച്ച് ഒന്നും നേടിയിട്ടില്ലെന്നും ട്രോളുകള്‍ ഭാര്യയ്ക്ക് മാനസിക വിഷമുണ്ടാക്കിയതായും ബിആര്‍എം ഷഫീര്‍ പറഞ്ഞു. 

Also Read: ഭാര്യയ്ക്ക് ജോലി ലഭിച്ചതില്‍ നിയമപരമായി തെറ്റില്ല; ധാര്‍മികമായി പിഴച്ചു; ബി.ആർ.എം. ഷഫീർ

'ജീവിതത്തില്‍ സമ്പാദ്യം നോക്കിയില്ല. അതിന്‍റെ പ്രയാസം കുടുംബത്തെ അലട്ടുന്നുണ്ട്. 10 വര്‍ഷകാലം പാര്‍ട്ടിക്കായി ഇറങ്ങി ഓടിയത് കാരണം വക്കീല്‍ ജോലിക്ക് ബ്രേക്ക് വീണു. നല്ല കേസുള്ള നല്ല വക്കീലാഫീസായിരുന്നു. അതുകൊണ്ടാണ് താല്‍ക്കാലികമെങ്കില്‍ താല്‍ക്കാലികം കിട്ടിക്കോട്ടെ എന്നു കരുതിയത്. അതൊരു താങ്ങാകുമല്ലോ?. വീടിന് ലോണെടുത്തപ്പോള്‍ ആ ലോണടയ്ക്കാം എന്നൊക്കെയുള്ളൊരു പ്രതീക്ഷയിലാണ് പോകണമെങ്കില്‍ പോകട്ടെ എന്നു വിചാരിച്ചത്' എന്നും ഷഫീര്‍ പറഞ്ഞു. 

ധാര്‍മികയുടെ പുറത്ത് തന്‍റെ തല താഴുന്നത് കാണാന്‍ ഇഷ്ടമല്ല. അതുകൊണ്ടാണ് ഭാര്യയോട് ജോലി രാജിവെയ്ക്കാന്‍ പറഞ്ഞതെന്നും ഷഫീര്‍ വിശദമാക്കി. '35 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ട്. യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന ഭാരവാഹിയായി. തിരുവനന്തപുരം ഡിസിസിയുടെ ജനറല്‍ സെക്രട്ടറിയായി, കെപിസിസി സെക്രട്ടറിയും ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുമായി. എന്‍റെ ഭാര്യ ഇപ്പോഴും 1200 രൂപയുടെ താല്‍ക്കാലിക ജോലിക്ക് എവിടെയെങ്കിലും ഒഴിവുണ്ടോ എന്നു നോക്കി നടക്കുകയാണ് എന്ന കാര്യം നിങ്ങള്‍ മനസിലാക്കണം' എന്നും ഷഷീര്‍ അഭിമുഖത്തില്‍ പറഞ്ഞു. 

Also Read: നിയമന വിവാദം; ബിആർഎം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ ജോലി രാജിവച്ചു

35 വര്‍ഷത്തിനിടെ ഇതുവരെ സ്വന്തം താല്‍പര്യത്തിന് വേണ്ടി എവിടെയെങ്കിലും പോയി നിന്നിട്ടില്ലെന്നും സ്വാധീനം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിലും എവിടെയുംം കൊണ്ടുവച്ചിട്ടില്ല. കഴിഞ്ഞ സര്‍ക്കാറില്‍ താല്‍ക്കാലിക ജോലി നോക്കി. അതും ഞാന്‍ തള്ളി കയറ്റിയതല്ലെന്നും ഷഫീര്‍ പറഞ്ഞു. 'ജോലി രാജിവെയ്ക്കേണ്ടി വന്ന സംഭവം ഭാര്യയ്ക്ക് ഷോക്കായി, മാനസികമായി തളര്‍ത്തി. ജോലി രാജിവച്ചത് മാത്രമല്ല, തന്‍റെയും അവളുടെയും ഫോട്ടോ വച്ച് ട്രോളുകള്‍ ഇറക്കുന്നു. ഇത് പ്രയാസമാകും. മക്കള്‍ വന്ന് ചോദിക്കുകയാണ്. അതൊരു മാനസിക ആഘാതമാണ്' എന്നും ഷഫീര്‍ പറഞ്ഞു. 

ENGLISH SUMMARY:

KPCC General Secretary BRM Shafeer recently addressed the controversy surrounding his wife's employment in an exclusive interview with Manorama News. He explained that due to his 35 years of dedicated political service and subsequent financial constraints, he hoped his wife's temporary job would provide family support. Shafeer noted that he never used his political influence for personal gain or career favors throughout his public life. Furthermore, he revealed that the relentless trolling and public scrutiny severely impacted his wife mentally, prompting her resignation to protect their family's dignity.