power-crisis

TOPICS COVERED

ജനത്തെ വലയ്ക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ സഭയിൽ പരസ്പരം പഴിചാരി ഭരണ പ്രതിപക്ഷങ്ങൾ . LDF കാലത്തെ  കെടുകാര്യസ്ഥതയാണ്  ഇപ്പോൾ  അനുഭവിക്കുന്നതെന്ന് ഭരണ പക്ഷവും  ക്ഷാമമുണ്ടാക്കി വൈദ്യുതി മേഖല കോർപറേറ്റുകൾക്ക് വിൽക്കാനാണ് UDF  ശ്രമമെന്ന് പ്രതിപക്ഷവും  ആരോപിച്ചു. UDF കാലത്തെ 4 രൂപ കരാർ റദ്ദാക്കി 14 രൂപയ്ക്ക് വാങ്ങിയത് അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കരാർ റദ്ദാക്കിയെന്നത് ശുദ്ധ നുണ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി. 

പവർകട്ട് അറിയാത്ത ഒരു തലമുറ ഉണ്ടായിരുന്നെന്നും അതറിയാൻ സണ്ണി ജോസഫ് വരേണ്ടി വന്നുവെന്നും പരിഹസിച്ച്  കൊണ്ടായിരുന്നു ജി ആർ അനിൽ വൈദ്യുതി പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എൽ ഡി എഫ് കാലത്ത നിയന്ത്രണ ദിവസങ്ങൾ എണ്ണി പറഞ്ഞായിരുന്നു മന്ത്രി  സണ്ണി ജോസഫ് പ്രതിരോധിച്ചത് . ആവശ്യകത വർധിച്ചതാണ് കാരണമെന്ന് സമർഥിക്കാൻ 

മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി എഴുതിയ ലേഖനവും സണ്ണി ജോസഫ് ആയുധമാക്കി. ദീർഘകാല കരാർ നിലനിറുത്താൻ KSEB സർക്കാരിന് മലയാളത്തിൽ വരെ കത്തു നല്കിയെന്ന് പരിഹസിച്ച് മന്ത്രി. UDF കാലത്തെ 4 രൂപയുടെ വൈദ്യുതിക്കരാർ റദ്ദാക്കി 14 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിൽ ചോദ്യമുയർത്തി മുഖ്യമന്ത്രി. 

കഴിവ് കേട് മറയ്ക്കാൻ ശുദ്ധ നുണ തട്ടി വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. UDF ഉണ്ടാക്കിയ ചട്ട വിരുദ്ധ കരാറിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നല്കിയില്ലെന്നും പ്രതിപക്ഷ നേതാവ് .

ENGLISH SUMMARY:

Kerala power crisis is the focus of this article, detailing how the ruling LDF and opposition UDF clashed in the assembly over electricity shortages and high-cost power purchase agreements