• രാവിലെ മുതൽ അർധരാത്രി വരെ മന്ത്രിക്കൊപ്പമുണ്ടായിരുന്നുവെന്നും സിപിഎം ഒരു രക്തസാക്ഷിയെ ഇരന്നു വാങ്ങാൻ നടത്തിയ ശ്രമമാണ് നേരിൽ കണ്ടതെന്നും റഷീദ് ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെത്തിയ കായിക മന്ത്രി ഒജെ ജനീഷിനു നേരെ വലിയ പ്രതിഷേധമാണ് നടന്നത്. പലയിടത്തും മന്ത്രി വാഹനത്തിനുനേരെ ആക്രമണമുണ്ടായി. ഈ സമയങ്ങളില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി അബ്ദുള്‍ റഷീദ് കണ്ട അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. എങ്ങനെ കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടായി എന്ന് കാണാതെ കണ്ടറിഞ്ഞ ദിവസമായിരുന്നു എന്നാണ് റഷീദ് ഫേസ്ബുക്കില്‍ കുറിച്ചത്. 

Also Read: 'മെയിന്‍ പൈലറ്റിനെ കുത്തിയത് പോലെ ഒരു പത്രസമ്മേളനം'! അടൂര്‍പ്രകാശിനെതിരെ ബിആര്‍എം ഷഫീര്‍

രാവിലെ 7.45 മുതല്‍ രാത്രി 12.30 വരെ മന്ത്രിക്കൊപ്പമുണ്ടായിരുന്നുവെന്നും ഒരു രക്തസാക്ഷിയെ ഇരന്നു വാങ്ങുവാൻ സി പി എം നടത്തിയ ശ്രമം നേരിൽ കണ്ടുവെന്നും റഷീദ് കുറിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിച്ച ദിവസങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞതെന്നും അബ്ദുള്‍ റഷീദ് കുറിച്ചു. 

യൂത്ത് കോണ്‍ഗ്രസ്– ഡിവൈഎഫ്ഐ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ധർമ്മടത്ത് റഷീദിന്‍റെ ഭാര്യ വീടിന് എടക്കാട് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ധര്‍മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു റഷീദ്. 

Also Read: നെതന്യാഹു തോല്‍വി മണത്തു; ഫ്ലൈദുബായ് സംഭവം ഇസ്രയേലിന്‍റെ 'ഫോൾസ് ഫ്ലാഗ് ഓപ്പറേഷൻ'

മന്ത്രി ഒ.ജെ.ജനീഷിനെതിരെ കണ്ണൂരിലും കാസര്‍കോടും വ്യാപക കരിങ്കൊടി പ്രതിഷേധമുണ്ടായി. തളിപ്പറമ്പില്‍ ഡി.വൈ.എഫ്.െഎക്കാര്‍ മന്ത്രിയുടെ കാറിനുനേരെയും ആക്രമണം നടത്തി. തിരുവനന്തപുരത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ്–എസ്.എഫ്.െഎ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് പ്രതിഷേധം നടന്നത്. തളിപ്പറമ്പിലെ പ്രതിഷേധത്തില്‍ 6 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

Youth Congress State General Secretary V.P. Abdul Rasheed shared his experience on Facebook regarding the intense protests against Sports Minister O.J. Janeesh in Kannur and Kasaragod districts. Accompanied by the Minister from 7:45 AM to 12:30 AM, Rasheed alleged that he personally witnessed CPM attempting to manufacture a martyr during the unrest. Reflecting on the violence, he stated that the events offered a vivid glimpse into the circumstances that led to the historical Koothuparamba firing. Following escalating Youth Congress-DYFI clashes, police security was deployed at Rasheed's in-laws' home in Dharmadam, the constituency where he had previously contested against Chief Minister Pinarayi Vijayan.