കുടുംബത്തിനുവേണ്ടി ഇന്നേവരെ സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി. ‘ഞങ്ങള്‍ക്ക് എന്തുവന്നാലും ഞങ്ങള്‍നേരിടും. എന്നെ ഇനി ഒന്നും ചെയ്യാനില്ല. മക്കളുടെ പ്രശ്നങ്ങള്‍ അവര്‍ തന്നെ നേരിടും. അതിന് പാര്‍ട്ടിയുടെ സഹായം ചോദിക്കില്ല. പാര്‍ട്ടിയെ സമ്മര്‍ദത്തിലാഴ്ത്തില്ല.’ – കോടിയേരിയുടെ ഓര്‍മദിനത്തില്‍ വിനോദിനി മാധ്യമങ്ങളോട് പറഞ്ഞു. Also Read: 'പറക്കലിനിടെ എന്തെങ്കിലും പറ്റിയാല്‍, നിങ്ങളെ ആര് രക്ഷിക്കും?' വൈറലായി സ്മിത് മച്ഛാറിന്‍റെ വിഡിയോ
ഓര്‍മദിനത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്താത്തത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് വിനോദിന് പറഞ്ഞു. ‘കഴിഞ്ഞ മൂന്നു കൊല്ലവും അവരൊക്കെ വന്നിരുന്നു. ഇപ്പോൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണ്. പാർട്ടിക്ക് അവരെയൊക്കെ കൂടുതൽ ആവശ്യമുള്ള സമയമാണ്. വിശാല ജില്ലാകമ്മിറ്റി യോഗങ്ങള്‍ നടക്കുകയാണ്. ഇതിനേക്കാൾ കൂടുതൽ അവരെ ആവശ്യമുള്ളത് അവിടെയാണ്. അവർ പിന്നീട് എപ്പോഴെങ്കിലും വരുമായിരിക്കാം.’ വിനോദിനി പറഞ്ഞു.
കുടുംബത്തിന് കോടിയേരിയുടെ വിടവ് എല്ലാക്കാലത്തും ഉണ്ടാകുമെന്ന് വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്കും അങ്ങനെ തന്നെയാണെന്നാണ് കരുതുന്നത്. ജനങ്ങളും പാര്‍ട്ടിയും ഓരോ നിമിഷവും കോടിയേരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന സമയമാണിതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
‘കോടിയേരിയുടെ ഓര്‍മദിനത്തില്‍ എത്തിയവരെയെല്ലാം ഞങ്ങൾ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നു. അതിൽ അണികൾ, നേതാക്കള്‍ അങ്ങനെ വേര്‍തിരിവൊന്നുമില്ല. പാർട്ടിയെ സ്നേഹിക്കാൻ ഞങ്ങള്‍ക്ക് മെമ്പർഷിപ് പോലും വേണമെന്നില്ല. പാർട്ടിയിൽ പ്രവർത്തിക്കാനും അതിന്‍റെ ആവശ്യമില്ലെന്ന് കരുതുന്നയാളാണ് ഞാന്‍. ഞങ്ങൾക്ക് അവസാനംവരെ പാർട്ടിയായി പ്രവർത്തിക്കാം, തുടരാം.’ – വിനോദിനി പറഞ്ഞു.