Image Credit:X/sunilarnav

Image Credit:X/sunilarnav

  • ഒരു വര്‍ഷത്തിനിപ്പുറം സ്മിത് പറഞ്ഞത് പോലെ പറക്കലിനിടെ അത്യാഹിതം സംഭവിച്ചു. ആദ്യമായി വിമാനയാത്ര ചെയ്യുന്ന പ്ലമറായ ഒരു ഇസ്രയേലി യാത്രക്കാരന്‍ കോക്പിറ്റില്‍ കയറി, അക്രമാസക്തനായ സഹപൈലറ്റിനെ കീഴ്പെടുത്തി ക്യാപ്റ്റന്‍ സ്മിതിനെ രക്ഷിച്ചു

ആകാശത്ത് വച്ച് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും? ഒരു വര്‍ഷം മുന്‍പ് പോഡ്കാസ്റ്റിനിടെ ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ ഉയര്‍ത്തിയ ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് ദുബായില്‍ നിന്ന് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം പറത്തുമ്പോള്‍ ഇതേ സ്മിത് മച്ഛാറിന് സഹപൈലറ്റിന്‍റെ കുത്തേല്‍ക്കുകയായിരുന്നു. വിമാനത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാന്‍ സഹ പൈലറ്റ് ശ്രമിച്ചെങ്കിലും സമയോചിത ഇടപെടലിലൂടെ സ്മിത് കാത്തത് 174 പേരുടെ ജീവനാണ്. Also Read: 'സ്മിത് മച്ഛാറിന്‍റെ തല പിളര്‍ന്നു, കൈ ഏറെക്കുറെ ഛേദിക്കപ്പെട്ട നിലയില്‍'; വന്‍തോതില്‍ രക്തം നഷ്ടമായെന്ന് ഡോക്ടര്‍

അടിയന്തരഘട്ടങ്ങളില്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ വിമാനത്തിലുണ്ടാകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചാണ് 'ബോണഫൈഡ് ബാന്തര്‍' എന്ന പോഡ്കാസ്റ്റില്‍ സലാക് മേത്തയോട് അന്ന് സ്മിത് പറഞ്ഞത്. ' നിങ്ങള്‍ ആകാശത്താണ്, എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും? ഭാഗ്യമുണ്ടെങ്കില്‍ ഒരു ഡോക്ടര്‍ ഫ്ലൈറ്റിലുണ്ടാകും. അങ്ങനെയില്ലെങ്കിലോ, ജീവനക്കാര്‍ പരിശീലനം ലഭിച്ചവരായിരിക്കണം. ശസ്ത്രക്രിയ ചെയ്യാനുള്ള പരിശീലനം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്, ജീവന്‍ രക്ഷിക്കാനുള്ള കാര്യമാണ്'- സ്മിത് പറഞ്ഞു. Read More: ആരാണ് ക്യാപ്റ്റന്‍ സ്മിത് മഛാര്‍? പ്രശംസിച്ച് നെതന്യാഹുവും മോദിയും

ഒരു വര്‍ഷത്തിനിപ്പുറം സ്മിത് പറഞ്ഞത് പോലെ പറക്കലിനിടെ അത്യാഹിതം സംഭവിച്ചു. ആദ്യമായി വിമാനയാത്ര ചെയ്യുന്ന പ്ലമറായ ഒരു ഇസ്രയേലി യാത്രക്കാരന്‍ കോക്പിറ്റില്‍ കയറി, അക്രമാസക്തനായ സഹപൈലറ്റിനെ കീഴ്പെടുത്തി ക്യാപ്റ്റന്‍ സ്മിതിനെ രക്ഷിച്ചു. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന വേറെ രണ്ട് പൈലറ്റുമാരെത്തി വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുവോളം അദ്ദേഹം കോക്പിറ്റില്‍ തുടരുകയും ചെയ്തു.

വിമാനയാത്രക്കാര്‍ പലരും ജീവനക്കാരെ ഗൗനിക്കാറില്ലെന്നും പക്ഷേ ഒരത്യാഹിതം സംഭവിക്കുമ്പോള്‍ മാത്രമാണ് അവര്‍ക്കെന്തെങ്കിലും പ്രാധാന്യമുള്ളതായി കരുതുന്നതെന്നത് ദൗര്‍ഭാഗ്യകരമാണെന്നും പഴയ അഭിമുഖത്തില്‍ സ്മിത് പറയുന്നുണ്ട്. ഇന്നലെ വിമാനത്തിലുണ്ടായ സംഭവത്തിന് പിന്നാലെ ഈ അഭിമുഖവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. 33,000 അടി ഉയരത്തില്‍ നിന്ന് 30 സെക്കന്‍റ് കൊണ്ട് 17,000 അടിയിലേക്ക് കൂപ്പുകുത്തിയെന്നും കോക്​പിറ്റ് ചോരക്കളമായെന്നും വിമാനയാത്രക്കാരിലൊരാള്‍ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തിയിരുന്നു. മാരകമായി പരുക്കേറ്റിട്ടും വിമാനം സുരക്ഷിതമായി തബൂക്കില്‍ ലാന്‍ഡ് ചെയ്യാന്‍ മച്ഛാര്‍ സഹായിച്ചു. തബൂക്കില്‍ വിമാനമിറങ്ങിയതിന് പിന്നാലെ വിദഗ്ധ വൈദ്യസംഘമെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയുമായിരുന്നു. മച്ഛാറിനെ ആക്രമിച്ച സഹ പൈലറ്റിനെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. 

യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച മച്ഛാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, മറ്റ് ലോക നേതാക്കള്‍ എന്നിവര്‍ അഭിനന്ദിച്ചിരുന്നു. 'ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ ഒരു ഹീറോയാണ്. ഇത്ര വലിയ അപകടമുഖത്തും, മാരകമായി മുറിവേറ്റിട്ടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അസാമാന്യ മനക്കരുത്താണ് അദ്ദേഹം കാണിച്ചത്. വലിയ ദുരന്തമൊഴിവാക്കി നൂറിലേറെപ്പേരുടെ ജീവന്‍ രക്ഷിച്ചത് ക്യാപ്റ്റന്‍റെ ധീരതയാണ്. രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. 

ENGLISH SUMMARY:

An old podcast clip of Indian Flydubai Captain Smit Machchhar in which he asked, “If something happens while you are flying, who will save you?” has gone viral following the recent cockpit incident aboard his Dubai-to-Tel Aviv flight. In the podcast, Machchhar had stressed the importance of having trained crew members capable of responding to life-threatening emergencies when a doctor may not be available onboard. Months later, Machchhar was seriously injured in an alleged confrontation with his co-pilot, but the aircraft was diverted safely to Tabuk, Saudi Arabia, with 174 people onboard safe. Machchhar is currently receiving treatment in a Tabuk hospital and has been reported stable, while authorities continue investigating the incident