adersh-saji-sfi
  • തിരുവനന്തപുരത്ത് സംഘര്‍ഷത്തിന് കാരണമായ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത് യൂത്ത് കോണ്‍ഗ്രസെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് സജി.

തിരുവനന്തപുരത്ത് സംഘര്‍ഷത്തിന് കാരണമായ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്  യൂത്ത് കോണ്‍ഗ്രസെന്ന്  എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് സജി. കൊടി കത്തിച്ചവരെ ദൃശ്യങ്ങളിൽനിന്ന് മനസ്സിലാക്കിയിട്ടുണ്ട്. കോൺഗ്രസിന്‍റെ എല്ലാ സംഘടനയും ഒരുമിച്ച് വന്നാലും താങ്ങില്ല. 16 ലക്ഷം എസ്എഫ്ഐക്കാർ കേരളത്തിലുണ്ട്. കറന്റ് പോയപ്പോഴാണ് സംഘർഷം തുടങ്ങിയത്. സമരം കഴിഞ്ഞശേഷം തീ പന്തത്തിന്‍റെ ആവശ്യമെന്താണ്. തീയിട്ട് വിദ്യാർഥികളെ കൊല്ലാൻ നോക്കിയെന്നും ആദര്‍ശ് ഡല്‍ഹിയില്‍ പറഞ്ഞു.

കേരള പൊലീസിനെതിരെ എസ്എഫ്ഐ. ആര്‍എസ്എസിന്‍റെയും യൂത്ത് കോൺഗ്രസുകാരുടെയും കൂലിത്തല്ലുകാരായി പൊലീസ് മാറി. കന്‍റോൺമെന്‍റ് സ്റ്റേഷനിലെ സിഐക്കും എസ്ഐക്കും ആർഎസ്എസിൽനിന്നും കോൺഗ്രസിൽനിന്നും ശമ്പളം കിട്ടുന്നു. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം യൂണിവേഴ്സിറ്റി ഹോസ്റ്റൽ ലക്ഷ്യമിടാറുണ്ടെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് സജി ഡല്‍ഹിയില്‍ പറഞ്ഞു. Also Read: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി

അതേസമയം,  പൊലീസിനെയും യൂത്ത് കോണ്‍ഗ്രസിനെയും തെരുവില്‍ നേരിടുമെന്നാണ്  ഡിവൈഎഫ്ഐയുടെ വെല്ലുവിളി. അക്രമത്തിന് നേതൃത്വം നല്‍കിയത് ഒ.ജെ.ജനീഷും ഷാഫിയുമാണ്. മര്‍ദിക്കാനാണ് തീരുമാനമെങ്കില്‍ തെരുവില്‍ നേരിടുമെന്ന് എം.വിജിന്‍ എംഎല്‍എ പറഞ്ഞു.

ഇന്നലെ രാത്രിയില്‍ തലസ്ഥാനത്തെ മണിക്കൂറുകളോളം യുദ്ധസമാനമായ അന്തരീക്ഷത്തിലാക്കിയ സംഘര്‍ഷത്തില്‍ ഏറ്റുമുട്ടലിന് തുടക്കം എസ്.എഫ്.ഐക്കാരുടെ കൂവലോടെയെന്ന് പൊലീസ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസുകാരുടെ കയ്യിലെ പന്തം ആളികത്തിയതോടെ എസ്.എഫ്.ഐക്കാര്‍  കൂവി.  തുടര്‍ന്ന് കുപ്പിയും പന്തവും വലിച്ചെറിഞ്ഞു. ആദ്യഘട്ടത്തില്‍ ഇത് പരിഹരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. 

എസ്എഫ്ഐക്കാര്‍ വീണ്ടും ആക്രമിച്ചെന്ന പ്രചാരണത്തെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷമുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ENGLISH SUMMARY:

SFI national president Adarsh Saji alleged that Youth Congress activists launched the first attack and said there would be strong resistance. He said those who allegedly burned the flag had been identified from the visuals. “Even if all Congress organisations come together, they cannot withstand it,” he said. Claiming that there are 1.6 million SFI members in Kerala, Adarsh said the clash began when the power supply went out. He also questioned the need for fire torches after the protest had ended and alleged that there was an attempt to kill students by setting them on fire.