ഫയല്‍ ചിത്രം.

  • അമിത് ഷായ്‌ക്കെതിരായ പോസ്റ്റ് പിൻവലിച്ച മന്ത്രി ഒ.ജെ. ജനീഷിന് ഉള്ളത് 'തന്ത വൈബല്ല, സംഘി വൈബാ'ണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎ പരിഹസിച്ചു.

തലസ്ഥാനത്തുണ്ടായ യൂത്ത് കോണ്‍ഗ്രസ്- എസ്എഫ്ഐ സംഘര്‍ഷവും മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിനും പിന്നാലെ വാക്ക്പോരുമായി നേതാക്കള്‍. മന്ത്രി ജനീഷിന് സംഘി വൈബാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ പറഞ്ഞു. ജനാധിപത്യരീതിയില്‍ ഡിവൈഎഫ്ഐയ്ക്ക് പ്രതിഷേധിക്കാമെന്നും രക്ഷാപ്രവര്‍ത്തനമുണ്ടാകില്ലെന്നും മന്ത്രിയും പ്രതികരിച്ചു. 

ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ എസ്എഫ്ഐ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന വരുത്തിതീര്‍ക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ശ്രമം. പവര്‍ക്കട്ടിനെതിരെ കൂവിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസിന് പൊള്ളിയത്. അങ്ങനെയെങ്കില്‍ ആദ്യം പവര്‍കട്ടില്ലാത്ത കേരളത്തിനായി യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യട്ടെ എന്ന് വിജിന്‍ പറഞ്ഞു. തലസ്ഥാനത്തെ ആക്രമണത്തിന് നേതൃത്വ നല്‍കിയത് ഷാഫി പറമ്പില്‍ എംപിയും മന്ത്രിയുമാണ്. അമിത് ഷായ്ക്ക് എതിരെ പോസ്റ്റിട്ടതിന് സതീശന്‍ കണ്ണുരുട്ടിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച മന്ത്രിക്ക് തന്ത വൈബല്ല സംഘി വൈബാണെന്ന് മനസിലായെന്നും വിജില്‍ പറഞ്ഞു. 

മന്ത്രിയുടെ വാഹനം അക്രമിച്ചു വെന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രിയുടെ വാഹനം പയ്യന്നൂരിലൂടെ കടന്നുപോയപ്പോൾ ഫ്ലാഗ് പോസ്റ്റ്‌ ഉണ്ടെന്നും പിന്നെങ്ങനെ ഡിവൈഎഫ്ഐ ഒടിച്ചു എന്ന് പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു. കല്ല് ഉപയോഗിച്ച് ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കാൻ വെല്ലുവിളിക്കുന്നുവെന്നും വിജിന്‍ പറഞ്ഞു. 

അമിത് ഷായ്ക്ക് എതിരെ സമരം നടക്കുമ്പോള്‍ പിണറായിക്ക് എതിരെയാണെന്ന് തോന്നുന്ന മാനസികാവസ്ഥയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് മന്ത്രി ഒജെ ജനീഷ് പറഞ്ഞു. ദിവസങ്ങളായി സിപിഎം കളത്തിലില്ല. ഡിവൈഎഫ്ഐ എവിടെയോ പോയി. യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചപ്പോള്‍ ഡിവൈഎഫ്ഐക്കാര്‍ എവിടെയായിരുന്നുവെന്നും മന്ത്രി ചോദിച്ചു. ഇന്നലെ എസ്എഫ്ഐ നടത്തിയത് പ്ലാന്‍ ചെയ്ത ആക്രമണമാണെന്ന് ഇപ്പോള്‍ മനസിലായെന്നും മന്ത്രി വ്യക്തമാക്കി. സമരം നടത്താന്‍ ഡിവൈഎഫ്ഐയ്ക്ക് പ്രവര്‍ത്തകരെ അയക്കാമെന്നും തിരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തില്ലെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Following the violent clashes between Youth Congress and SFI in Thiruvananthapuram, DYFI State Secretary M. Vijin MLA sharply criticized Minister O.J. Janeesh, claiming he exhibits a "Sanghi vibe." Vijin alleged that the Youth Congress was attempting to fabricate claims of an SFI attack during protests against Election Commissioner Gyanesh Kumar, while also denying allegations that DYFI workers damaged the Minister's vehicle. In response, Minister O.J. Janeesh mocked the CPM and DYFI for being absent during recent political developments and characterized the SFI's actions as a pre-planned attack. The Minister further stated that while DYFI can exercise its democratic right to protest against him, he will no longer engage in any protective interventions on their behalf.