• കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) കേരളത്തിലെ ആദ്യ ഔദ്യോഗിക പൊതുസമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ നടന്നു.

കോക്രോച്ച് ജനതാ പാർട്ടി കേരളത്തിൽ പ്രവർത്തനം ശക്തമാക്കുന്നു. കേരളത്തിലെ സി.ജെ.പിയുടെ ആദ്യ ഔദ്യോഗിക പൊതുസമ്മേളനം കൊച്ചിയിൽ നടന്നു. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സമ്മേളനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ട് സംസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി ശക്തിപ്പെടുത്താനൊരുങ്ങുകയാണ് സി.ജെ.പി. അനീതി നടക്കുന്നിടത്തു സി. ജെ. പി ഉണ്ടാകുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു. 

വിദ്യാർത്ഥി പ്രശ്നങ്ങളിലും ആദിവാസി മേഖലകളിലെ പ്രതിസന്ധികളിലും സംഘടന ശക്തമായി ഇടപെടുമെന്ന് സി.ജെ.പി സൗത്ത് സോൺ കോർഡിനേറ്റർ വിജയ് റെഡ്ഡി മല്ലങ്കി പറഞ്ഞു. 

വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും സംഘടന വ്യക്തമാക്കി. ആദ്യഘട്ടമായി കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

ENGLISH SUMMARY:

The Cockroach Janata Party (CJP) held its first official public convention at Marine Drive in Kochi as part of its strategy to establish a strong presence in Kerala. Attended by numerous party workers, the leadership announced plans to actively intervene in local state issues, student affairs, and tribal sector crises. CJP South Zone Coordinator Vijay Reddy Mallanki declared that the organization will stand firm against injustice across the state. Additionally, the party pledged to launch strong protests against ongoing moves to ban student politics in educational institutions.