വിശാല സംസ്ഥാന സമിതി ചര്‍ച്ച ചെയ്ത തിരുത്തലുകള്‍ താഴെതട്ടില്‍ നടപ്പാക്കാന്‍ ഇന്നു മുതല്‍ വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളുമായി സിപിഎം. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചതിന്‍റെ ചുവടുപിടിച്ചാണ് ജില്ലാതലങ്ങളില്‍ യോഗങ്ങള്‍ ചേരുന്നത്. സംസ്ഥാന നേതൃത്വത്തില്‍ നടത്തി അഴിച്ചുപണിക്ക് സമാനമായ അഴിച്ചുപണി ജില്ലാ തലങ്ങളിലുണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . 

സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഴിച്ചുപണി നടത്തിയും സംസ്ഥാന സമിതിയില്‍ 9 ക്ഷണിതാക്കളെ ഉള്‍പ്പെടുത്തിയുമാണ് സംസ്ഥാന തലത്തില്‍ പാര്‍ട്ടി കമ്മിറ്റികള്‍  പുനസംഘടിപ്പിച്ചത്. വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച മാര്‍ഗരേഖയുടെ ചുവട് പിടിച്ചായിരുന്നു അഴിച്ചുപണി. ഇതേ മാര്‍ഗരേഖ ജില്ലാഘടങ്ങള്‍ക്ക് നല്‍കുക സംസ്ഥാന സമതി ഒരുവട്ടം കൂടി ചേര്‍ന്ന ശേഷമാവും.  എന്നാല്‍ മാര്‍ഗരേഖയുടെ ചുവടുപിടിച്ച് ഓരോ ജില്ലാ ഘടകങ്ങളും അതാതു ജില്ലകളില്‍ വരുത്തേണ്ട തിരുത്തലുകള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടാണ് അവതരിപ്പിക്കുന്നത്.  പിണറായി വിജയന്‍, എം വി ഗോവിന്ദന്‍,  എ വിജയരാഘവന്‍ എന്നീ മൂന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞാണ് 14 ജില്ലകളിലെയും വിശാല ജില്ലാ സമിതികളില്‍ പങ്കെടുക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും കേന്ദ്രകമ്മിറ്റി അംഗങ്ങളും കൂടി ചേരുന്നതാണ് പാര്‍ട്ടി സെന്‍ററിന്‍റെ സംഘം . കണ്ണൂരിലെ പ്രത്യേക സംഘടനാ സാഹചര്യങ്ങള്‍ പരിഗണിച്ച് പിണറായിയും എം വി ഗോവിന്ദനും ഒരുമിച്ച്  അവിടെ പങ്കെടുക്കുന്നുണ്ട്. നാലു ജില്ലകളില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെങ്കില്‍ വിശാല സമിതിയിലുണ്ടാകുമോ അതിന്  ശേഷമോ എന്നത് ചര്‍ച്ചകള്‍ കേട്ട ശേഷ നേതൃത്വം തിരുമാനിക്കും.   കണ്ണൂരിലുണ്ടായ ദയനീയ പരാജയം മുന്‍നിര്‍ത്തി അവിടെ  സംഘടന നടപടികള്‍ക്ക്  സാധ്യതയുണ്ട്. മിക്ക ജില്ലകളിലും  ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലുമുള്‍പ്പെടെ  മാറ്റങ്ങള്‍ വരും. 14 ജില്ലകളിലും  യുവാക്കള്‍ കമ്മിറ്റികളിലേക്ക് കൂടുതല്‍ വരണമെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം . രണ്ടു ദിവസത്തെ യോഗം പൊതുസമ്മേള നത്തോടെയാണ് എല്ലാ ജില്ലകളിലും സമാപിക്കുക

ENGLISH SUMMARY:

CPM district committee meetings are commencing today to implement the revisions discussed in the expanded state committee. These meetings follow the directives issued at the Kozhikode session, with keen interest in whether district-level reshuffles will mirror the state leadership changes.